ഉച്ചയ്ക്ക് ഊണിനൊപ്പം ഒരു പപ്പടം എന്നതാണ് മലയാളിയുടെ ശീലം. മായങ്ങളുടെ ഭീഷണിയില്ലാത്ത ആരോഗ്യപ്രദമായ പപ്പടം വീട്ടിൽ തന്നെ തയ്യാറാക്കിയാല്ലോ. സ്വൽപം എരിവുള്ള കുരുമുളക് പപ്പടം തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ഉഴുന്നുപൊടിച്ചത് -ഒരു കപ്പ്സോഡാപ്പൊടി -കാല്‍ ടീസ്പൂണ്‍കുരുമുളക് ചതച്ചത് -ഒരു ടീസ്പൂണ്‍ജീരകം -അല്പം
തയ്യാറാക്കുന്ന വിധം ഉഴുന്നുപൊടി, സോഡാപ്പൊടി, കുരുമുളക്, ജീരകം എന്നിവ വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. കുറച്ചുനേരത്തിനുശേഷം ചപ്പാത്തിക്കോല്‍ കൊണ്ട് നന്നായി ഇടിക്കുക. എങ്കിലേ മൃദുവായ മാവ് കിട്ടൂ. ശേഷം തുല്യ അളവിലുള്ള ചെറിയ ഉരുളകളെടുത്ത് നന്നായി പരത്തുക. ഇത് വെയിലത്തിട്ട് ഉണക്കിയെടുക്കാം.