തിരുവനന്തപുരം: ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനായി നിയമിക്കുമെന്ന് സര്‍ക്കാര്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിയോജനക്കുറിപ്പോടെയാണ് അദ്ദേഹത്തിന്റെ നിയമനം. വിശദമായ വിയോജനക്കുറിപ്പ് പ്രതിപക്ഷ നേതാവ് സര്‍ക്കാരിനു കൈമാറും. എന്നാല്‍ പ്രതിപക്ഷ നേതാവ് വിയോജിച്ചാലും നിയമനം നടത്തുന്നതില്‍ നിയമപരമായി യാതൊരു തടസ്സവുമില്ല. മനുഷ്യാവകാശ കമ്മിഷന് ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ്.
മണികുമാര്‍ 2019 ഒക്ടോബര്‍ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. അതിന് മുമ്പ് അദ്ദേഹം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്. മണികുമാര്‍ കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ചത് ഏപ്രില്‍ 24നാണ്.
Also read :ഡൽഹി എയിംസിൽ വൻ തീപ്പിടിത്തം; രോഗികളെ ഒഴിപ്പിച്ചു
അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്. പിണറായി സര്‍ക്കാര്‍ മണികുമാറിന് കോവളത്തെ ഹോട്ടലില്‍ യാത്രഅയപ്പ് നല്‍കിയതിനെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍, വിരമിക്കുന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസിനു യാത്രഅയപ്പ് നല്കിയതും വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം