ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ സുപ്രീംകോടതി ശിക്ഷാവിധി സ്റ്റേ ചെയ്ത സാഹചര്യത്തില്‍ രാഹുല്‍ഗാന്ധിയുടെ അയോഗ്യതയില്‍ ലോക്‌സഭ സ്പീക്കര്‍ ഇന്ന് തീരുമാനമെടുത്തേക്കും. അയോഗ്യതയില്‍ തീരുമാനം നീട്ടിക്കൊണ്ടു പോകുന്ന പക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സ്പീക്കറുടെ തീരുമാനം കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

അപകീര്‍ത്തിക്കേസിലെ സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തതോടെ ജനപ്രതിനിധി ആയിരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത സാങ്കേതികമായി ഇല്ലാതായി കഴിഞ്ഞു. സൂറത്ത് കോടതി വിധി വന്നപ്പോള്‍ അംഗത്വം റദ്ദാക്കിയ അതേ വേഗതയില്‍ തന്നെ അംഗത്വം പുനഃസ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ അംഗത്വം റദ്ദാക്കിയ വിജ്ഞാപനം ഇറക്കിയതിനാല്‍ രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിക്കുന്നതിനും വിജ്ഞാപനവും അനിവാര്യമാണ്.
Also read :മണിപ്പൂര്‍ വിഷയം ഇന്ന് സുപ്രീംകോടതിയില്‍; കുക്കി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും
അതിനിടെ, പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ നേതാക്കള്‍ ഇന്നു രാവിലെ യോഗം ചേരും. പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ നാളെയാണ് ചര്‍ച്ച ചെയ്യുന്നത്. രാഹുലിന്റെ അയോഗ്യത നീക്കിയാല്‍, ചര്‍ച്ചയില്‍ രാഹുലിനും പങ്കെടുക്കാന്‍ അവസരം ലഭിക്കും. പത്താം തീയതി അവിശ്വാസ നോട്ടീസിന്മേല്‍ പ്രധാനമന്ത്രി മറുപടി പറയും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















