ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് 22 മരണം. 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹസാര എക്സ്പ്രസ് ട്രെയിനിന്റെ 10 ബോഗികളാണ് പാളം തെറ്റി മറിഞ്ഞത്. ഷഹ്സാദ്പൂരിനും നവാബ്ഷായ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന സഹാറ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.
കറാച്ചിയില്‍ നിന്ന് പാകിസ്ഥാനിലെ പഞ്ചാബിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ആളുകളെ നവാബ്ഷായിലെ പീപ്പിള്‍സ് മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റി. പാളം തെറ്റിയതിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അപകടത്തിന് പിന്നാലെ സമീപത്തെ ആശുപത്രികളില്‍ എമര്‍ജന്‍സി പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തി.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















