വിനയന്റെ സംവിധാനത്തിൽ അത്ഭുത ദ്വീപിന് രണ്ടാം ഭാഗം വരുന്നു. ഫെയ്സ്ബുക്കിലൂടെ വിനയൻ തന്നെയാണ് രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടത്തിയത്. 18 വർഷങ്ങൾക്ക് ശേഷം വരുന്ന രണ്ടാം ഭാഗത്തിൽ ഗിന്നസ് പക്രു(അജയൻ)വിനൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തും.മാളികപ്പുറത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ചിത്രത്തിന്റെ ഭാഗമാണ്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം അത്ഭുത ദ്വീപിന്റെ വർക്കുകൾ ആരംഭിക്കുമെന്ന് വിനയൻ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.
18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു. ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയുമുണ്ട് കൂട്ടിന്. സിജു വില്‍സണുമായുള്ള ചിത്രത്തിന് ശേഷം 2024ല്‍ ഞങ്ങള്‍ അത്ഭുതദ്വീപിലെത്തും’, വിനയൻ കുറിച്ചു.2005-ൽ പുറത്തിറങ്ങിയ പുറത്തിറങ്ങിയ അത്ഭുത ദ്വീപിൽ ഗിന്നസ് പക്രു, പൃഥ്വിരാജ്, ജഗതി, ജഗദീഷ്, മല്ലിക കപൂർ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















