പാലക്കാട്: ഒന്നരവര്‍ഷം മുന്‍പ് മരിച്ച എണ്‍പത്തി ഏഴുകാരന്റെ രണ്ട് വര്‍ഷമായി ഓടാത്ത വാഹനത്തിന് എ.ഐ ക്യാമറ വക പിഴ. പാലക്കാട് കാവില്‍പ്പാട് സ്വദേശി പി.ചന്ദ്രശേഖരന്റെ മേല്‍വിലാസത്തിലാണ് കഴിഞ്ഞദിവസം പിഴയൊടുക്കാനുള്ള നോട്ടിസെത്തിയത്.കഴിഞ്ഞമാസം ഹെല്‍മറ്റില്ലാതെ വാഹനത്തിന്റെ പിന്നിലിരുന്ന് വനിത സഞ്ചരിച്ചെന്ന കാരണം കാട്ടിയാണ് പിഴ. KL 9 AM 0348 നമ്പര്‍ വാഹനം. ആരു കണ്ടാലും ഒറ്റനോട്ടത്തില്‍ പറയും.
ഈ വാഹനം അടുത്തിടെയൊന്നും നിരത്തിലിറങ്ങിയിട്ടില്ലെന്ന്. സംഗതി സത്യമാണ്. രണ്ട് വര്‍ഷം മുന്‍പ് വരെ നിരത്തിലോടിയിരുന്നു. പിന്നീട് നിരത്ത് കാണാതെ വീടിനോട് ചേര്‍ന്നിരിപ്പായി. ഈ വാഹനത്തിന്റെ പേരിലും വന്നു പിഴ അഞ്ഞൂറ് രൂപ.
https://www.youtube.com/watch?v=LEo86PnhFes
2023 ജൂണ്‍ മാസം മുപ്പതിന് ലക്കിടിക്ക് സമീപം വാഹനത്തിന് പിന്നിലിരുന്ന വനിത ഹെല്‍മെറ്റ് ധരിച്ചില്ലെന്ന് കാട്ടിയാണ് പിഴയൊടുക്കാനുള്ള അറിയിപ്പ്. ദൃശ്യങ്ങളില്‍ പതിഞ്ഞ വാഹനത്തിന്റെ യഥാര്‍ഥ ഉടമയ്ക്ക് നോട്ടിസയ്ക്കാതെ ഒന്നരവര്‍ഷം മുന്‍പ് മരിച്ച ചന്ദ്രശേഖരന്റെ മേല്‍വിലാസത്തിലെത്തിയതാണ് പിഴവ്. അവസാന അക്കത്തിന്റെ വ്യത്യാസത്തില്‍ ജീവിച്ചിരിപ്പില്ലാത്തയാളിനോട് മോട്ടോര്‍ വാഹന വകുപ്പിന്റെ ജാഗ്രത.
എ.ഐ ക്യാമറയില്‍ പതിഞ്ഞ വാഹനവും നമ്പരും കൃത്യം. അങ്ങനെയെങ്കില്‍ മേല്‍വിലാസത്തില്‍ മാത്രം പിഴവ് വരുന്നതെങ്ങനെ എന്നതാണ് സംശയം. കൃത്യതയോെട നോട്ടിസയച്ച മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ അടുത്തദിവസം നേരില്‍ക്കണ്ട് നിജസ്ഥിതി അറിയിക്കാനാണ് ചന്ദ്രശേഖരന്റെ കുടുംബത്തിന്റെ തീരുമാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം