ന്യൂഡല്‍ഹി:ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. റാഞ്ചിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയത്. പറന്നുയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ വിമാനം നിലത്തിറക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഇന്‍ഡിഗോയുടെ രണ്ടാമത്തെ വിമാനമാണ് ഇത്തരത്തില്‍ തിരിച്ചിരിക്കുന്നത്.
ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് രാവിലെ 7.40ന് പറന്നുയര്‍ന്ന 6ഇ 2172 ഇന്‍ഡിഗോ വിമാനം 8.20ഓടെ തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടെന്നും വിമാനത്താവളത്തിലേക്ക് മടങ്ങുകയാണെന്നും പൈലറ്റ് അറിയിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.യാത്രക്കാര്‍ക്ക് വേണ്ടി മറ്റൊരു വിമാനം ക്രമീകരിക്കുന്നുണ്ടെന്നും കുറച്ച് സമയമെടുക്കുമെന്നും ഇന്‍ഡിഗോ ജീവനക്കാര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
https://www.youtube.com/watch?v=LEo86PnhFes
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















