ചെന്നൈ: വിധവയുടെ ക്ഷേത്രപ്രവേശനം തടഞ്ഞ നടപടിയില്‍ അതിരൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. സ്ത്രീ എന്ന നിലയില്‍ തന്നെ ഏതൊരാള്‍ക്കും വ്യക്തിത്വവും അന്തസ്സും ഉണ്ടെന്നും, വിവാഹവുമായി അതിനു ബന്ധം ഇല്ലെന്നും ജസ്റ്റിസ് എന്‍. ആനന്ദ്വെങ്കിടെഷ് വ്യക്തമാക്കി. ഇറോഡ് ജില്ലയിലെ പെരിയകറുപ്പന്‍ ക്ഷേത്രത്തിലെ പൂജാരിയുടെ മരണത്തിന് ശേഷം, ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഭാര്യയെ വിലക്കിയ കേസിലാണ് കോടതിയുടെ വിമര്‍ശനം.
Also read :മട്ടാഞ്ചേരി പാലസ് റോഡില്‍ തീപിടിത്തം: ഏഴ് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു
ക്ഷേത്രോത്സവത്തില്‍ ഉടനീളം ഇവര്‍ പങ്കെടുക്കുന്നുവെന്ന് ഉറപ്പാക്കാനും, തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനും പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. വിധവമാരുടെ സാന്നിധ്യം അശുഭകരം എന്നത് പുരുഷന്റെ സൗകര്യത്തിന് വേണ്ടിയുണ്ടാക്കിയ സിദ്ധാന്തം ആണെന്നും നിയമവാഴ്ചയുള്ള സമൂഹത്തില്‍ ഇത് അംഗീകരിക്കാന്‍ പാടില്ലെന്നും മദ്രാസ് ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















