ഷാർജ: മയക്കുമരുന്ന് കൈവശംവെച്ചെന്ന കേസിൽ ഷാർജ കോടതി കുറ്റമുക്തയാക്കിയ മുംബൈയിലെ നടി ക്രിസൻ പെരേര നാട്ടിലെത്തി.
ക്രിസനെതിരായ എല്ലാ കേസുകളിലും നിരപരാധിയാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ യു.എ.ഇ അധികൃതർ യാത്രാവിലക്ക് നീക്കിയതോടെയാണ് നാട്ടിലേക്കുള്ള യാത്ര സാധ്യമായത്. കഴിഞ്ഞ ദിവസം രാത്രി മുംബൈ വിമാനത്താവളത്തിൽ എത്തിയ ക്രിസനെ ബന്ധുക്കൾ ചേർന്ന് സ്വീകരിച്ചു.
മുംബൈയിലുള്ള രണ്ടു പേർ ചേർന്ന് ചതിയിലൂടെ ക്രിസനെ കേസിൽ കുടുക്കുകയായിരുന്നു.
26കാരിയായ ക്രിസൻ പെരേര ഏപ്രിൽ ഒന്നിനാണ് ഷാർജയിൽ അറസ്റ്റിലായത്. മുംബൈയിൽനിന്ന് ഷാർജ വിമാനത്താവളത്തിൽ വന്നിറങ്ങിയ അവരെ മയക്കുമരുന്ന് കൈവശംവെച്ചതിന്റെ പേരിൽ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്നാഴ്ചയിലധികം ജയിലിൽ കഴിഞ്ഞശേഷം ഏപ്രിൽ 28ന ജാമ്യം ലഭിച്ചെങ്കിലും യാത്രാവിലക്കുള്ളതിനാൽ നാട്ടിലേക്കു മടങ്ങാൻ കഴിഞ്ഞിരുന്നില്ല.
തുടർന്ന് മുംബൈ പൊലീസ് നടത്തിയ അന്വേഷണമാണ് കേസിൽ ക്രിസന്റെ നിരപരാധിത്വം തെളിയിക്കാൻ സഹായിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം