ഡൽഹി: വംശീയ കലാപം കൂടുതൽ രൂക്ഷമായിരിക്കെ നിയമസഭാ സമ്മേളനം വിളിക്കാൻ മണിപ്പൂർ സർക്കാർ തീരുമാനം. ഇന്നലെ ചേർന്ന് മന്ത്രിസഭാ യോഗമാണ് നിയമസഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്തത്.
കുക്കികളുടെ മൃതദേഹം സംസ്കരിക്കുന്ന കാര്യത്തിൽ തീരുമാനമാകും മുമ്പാണ് സർക്കാർ നിയമസഭാ സമ്മേളനം വിളിക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെ പ്രശ്നപരിഹാരത്തിന് തിരക്കിട്ട ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുന്നുണ്ട്.
കുക്കികളുടെ മൃതദേഹം സംസ്കരിക്കുന്നതിനായി പ്രത്യേക ഭൂമി പതിച്ചു കൊടുക്കാനുള്ള ആലോചനകളും സജീവമാണ്. എന്നാൽ സംസ്ഥാനത്തിന്റെ മിക്കപ്രദേശങ്ങളിലും ഇപ്പോഴും സംഘർഷത്തിനായി അയവ് വന്നിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















