തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ജീവനക്കാർക്കുള്ള ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ വീണ്ടും തുക ആവശ്യപ്പെട്ട് കെഎസ്ആർടിസി. ശമ്പളത്തിനായി 100 കോടി രൂപയാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടിരിക്കുന്നത്.
read more തീരാത്ത നൊമ്പരമായി ആൻ മരിയ ജോസ്: ഇടുക്കിയിൽ കുർബാനക്കിടെ ഹൃദയാഘാതം സംഭവിച്ച 17കാരി അന്തരിച്ചു
ഇത് സംബന്ധിച്ച കത്ത് മന്ത്രി ആന്റണി രാജു ധനവകുപ്പിന് കൈമാറി. പ്രതിമാസ സഹായമായ 50 കോടി രൂപയും, മുൻ മാസങ്ങളിലെ കുടിശ്ശികയായ 50 കോടി രൂപയുമാണ് ആവശ്യപ്പെട്ടത്. നിലവിൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്.
ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യേണ്ടത് ഇന്നാണ്. സർക്കാർ സഹായത്തിന്റെ ഒരു വിഹിതമെങ്കിലും ഇന്ന് ലഭിച്ചിട്ടില്ലെങ്കിൽ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങും. ബോണസ് നൽകേണ്ടതും ഈ മാസമാണ്. കഴിഞ്ഞ തവണ ആദ്യ ഗഡു ജൂലൈ 10-നും, രണ്ടാമത്തെ ഗഡു 29-നുമാണ് വിതരണം ചെയ്തത്. ഇത്തവണയും ശമ്പള വിതരണം അനിശ്ചിത്വത്തിലായാൽ ചില യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്ക് നടത്താനാണ് തീരുമാനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















