ന്യൂഡൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ എം.പിയെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. മിണ്ടാതിരുന്നില്ലെങ്കിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീട്ടിലെത്തുമെന്നായിരുന്നു മീനാക്ഷി ലേഖി ലോക്‌സഭയിൽ പറഞ്ഞത്. ഡൽഹി സർവീസ് ബില്ലിന്മേലുള്ള ചർച്ചക്കിടയെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
ലോക്‌സഭയിൽ ബില്ലിന്മേലുള്ള ചർച്ചയ്‌ക്കിടെ പ്രതിപക്ഷം കടുത്ത എതിർപ്പ് ഉന്നയിച്ചിരുന്നു. ഇതിനിടെയായിരുന്നു മന്ത്രിയുടെ ‘ഭീഷണി’പ്പെടുത്തൽ. ‘‘ഏക് മിനിറ്റ്.. ഏക് മിനിറ്റ്. ശാന്ത് രഹോ, തുംഹാരേ ഘർ ന ഇഡി ആ ജായേ (ഒരു മിനിറ്റ്. മിണ്ടാതിരിക്കൂ. അല്ലെങ്കിൽ ഇഡി നിങ്ങളുടെ വീട്ടിൽ എത്തിയേക്കാം)’’– അവര്‍ പറഞ്ഞു.
മന്ത്രിയുടെ ഈ ഭീഷണിക്കെതിരേ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെക്കുന്നതാണ് മീനാക്ഷി ലേഖിയുടെ പ്രസ്താവനയെന്ന് എന്‍സിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു.

ലോക്‌സഭയിൽ നടത്തിയ പ്രസ്താവന മുന്നറിയിപ്പാണോ ഭീഷണിയോണോ എന്ന് മന്ത്രി വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ് ആവശ്യപ്പെട്ടു.
പാർലമെന്റിൽ ലേഖിയുടെ ഇഡി പരാമർശം ഞെട്ടിപ്പിക്കുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ പറഞ്ഞു. പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇഡിയെ ഉപയോഗിക്കുമെന്ന് മന്ത്രിമാർ ഇപ്പോൾ പരസ്യമായി ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയുടെ പരാമർശം ലജ്ജാകരമാണെന്നായിരുന്നു ബിആർഎസിന്റെ പ്രതികരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















