മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. വര്‍ഷങ്ങള്‍ നീണ്ട അഭിനയജീവിതത്തില്‍ നേടിയെടുത്ത പാഠങ്ങളുമായി മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പ്രതീക്ഷയോടെ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നും. ഇപ്പോഴിതാ സിനിമയുടെ റിലീസ് വിവരം പങ്കുവയ്ക്കുക ആണ് നടന്‍ മോഹന്‍ലാല്‍.
ബറോസ് ഡിസംബറില്‍ തിയറ്ററുകളിലെത്തും എന്നാണ് മോഹന്‍ലാല്‍ അറിയിച്ചിരിക്കുന്നത്. സിനിമയുടെ റീ റെക്കോര്‍ഡിങ്ങിന്റെ പ്രധാന ഭാഗങ്ങള്‍ അമേരിക്കയിലെ ലോസാഞ്ചലസില്‍ പൂര്‍ത്തിയായി എന്നും ബാക്കിയുള്ള ജോലികള്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കുക ആണെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമയുടെ സ്‌പെഷ്യല്‍ എഫക്ട്‌സ് ഇന്ത്യയിലും തായ്‌ലന്റിലും ആയാണ് നടക്കുന്നത്. മറ്റ് ജോലികള്‍ എല്ലാം പൂര്‍ത്തിയായെന്നും ഡിസംബറില്‍ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Also read : ഇന്നല്ലെങ്കിൽ നാളെ സത്യം ജയിക്കും ;പിന്തുണ തന്ന എല്ലാവർക്കും നന്ദി : രാഹുൽ ഗാന്ധി
3 ഡി ചിത്രം ആയതിനാലും ഫാന്റസി ആയതിനാലും ഗ്രാഫിക്‌സിനും ഏറെ പ്രാധാന്യമുള്ള സിനിമയാണിത്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. പല ഷെഡ്യൂളുകളിലായി 170 ദിവസത്തോളം ചിത്രീകരിച്ച ബറോസ് നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. ഹോളിവുഡിലെ പ്രശസ്തനായ സംഗീതജ്ഞന്‍ മാര്‍ക്ക് കിലിയന്‍ ബറോസ് ടീമിന്റെ ഭാഗമാകുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















