ന്യൂഡൽഹി∙ പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയെ ‘അഹങ്കാരം’ എന്നതിന്റെ ഹിന്ദി പദമായ ‘ഘമാണ്ഡിയ’ എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യം ഇന്ത്യ എന്ന പേര് സ്വീകരിച്ചതിനെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ചകളിലായി ഇടയ്ക്കിടെ ആക്ഷേപിച്ചിരുന്നു. ‘ഇന്ത്യ എന്ന പേര് രാജ്യസ്നേഹം പ്രകടിപ്പിക്കാനല്ല, മറിച്ച് രാജ്യത്തെ കൊള്ളയടിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ്’ എന്ന് അടുത്തിടെ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു.
ബിഹാറിൽനിന്നുള്ള സഖ്യകക്ഷി എംപിമാരുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രതിപക്ഷ മുന്നണിക്ക് പ്രധാനമന്ത്രി പുതിയ വിശേഷണം നൽകിയത്. കൂടിക്കാഴ്ചയിൽ, ജാതി അധിഷ്ഠിത രാഷ്ട്രീയത്തിന് അതീതമായി മുഴുവൻ സമൂഹത്തിന്റെയും നേതാക്കളാകാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.
Also read: തമിഴ് നടന്‍ മോഹന്‍ തെരുവില്‍ മരിച്ചനിലയില്‍
സർക്കാർ പദ്ധതികളെ ‘എൻഡിഎ സർക്കാർ പദ്ധതികൾ’ എന്നു വിശേഷിപ്പിക്കാനും എൻഡിഎയ്ക്കു മാത്രമേ സ്ഥിരതയുള്ള സർക്കാരിനെ നൽകാൻ കഴിയൂ എന്ന് ഉയർത്തിക്കാട്ടാനും പ്രധാനമന്ത്രി നിർദേശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















