തമിഴ് നടന്‍ മോഹന്‍ (60) തെരുവില്‍ മരിച്ചനിലയില്‍. കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘അപൂര്‍വ്വ സഹോദങ്ങളി’ലൂടെ ശ്രദ്ധേയനായ നടനാണ് മോഹന്‍. തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പരന്‍കുണ്ഡം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്‍ കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്നു എന്നാണ് അയല്‍വാസികളും നാട്ടുകാരും പറയുന്നത്. വര്‍ഷങ്ങളായി അദ്ദേഹം ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നയിച്ചിരുന്നതെന്നും റിപ്പോര്‍ട്ട്.
1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങള്‍ക്ക് പേരുകേട്ട നടനായിരുന്നു മോഹന്‍. 1989ല്‍ പുറത്തിറങ്ങിയ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്ന കമല്‍ഹാസന്‍ ചിത്രത്തില്‍ ഇരട്ട കഥാപാത്രങ്ങളില്‍ ഒരാളായ അപ്പുവിന്റെ (കമല്‍ഹാസന്‍) ഉറ്റ സുഹൃത്തിനെയാണ് മോഹന്‍ അവതരിപ്പിച്ചത്. അതിനു ശേഷം, ആര്യയെ നായകനാക്കി അത്ഭുത മനിതര്‍കള്‍, ബാലയുടെ നാന്‍ കടവുള്‍ എന്നിവയുള്‍പ്പെടെ ഏതാനും ചിത്രങ്ങളിലും അദ്ദേഹം ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തു.
അവസാന കാലത്ത് നടന്‍ ഒരു ജോലി ലഭിക്കാന്‍ പാടുപെടുകയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറയുന്നു. 10 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. അതിനുശേഷം ഭിക്ഷാടനം നടത്തിയാണ് ഉപജീവനം കണ്ടെത്തിയിരുന്നത്. സിനിമ ലഭിക്കാതായതോടെ ജന്മനാട്ടില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുപ്പരന്‍കുണ്ഡത്തേക്ക് താമസം മാറ്റുകയും ചെയ്തു. ജൂലായ് 31-ന് ഇദ്ദേഹത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. താരത്തെ തിരിച്ചറിയാന്‍ പറ്റാത്ത വിധം രൂപമാറ്റം വന്ന അവസ്ഥയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Also read: ഹരിയാന സംഘര്‍ഷം: നൂഹ് എസ്പിക്ക് സ്ഥലംമാറ്റം
പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് നടന്‍ മോഹനാണെന്ന് കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ല. ആരോഗ്യനില മോശമായതിനാല്‍ മോഹന്‍ സ്വാഭാവിക കാരണങ്ങളാല്‍ മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.മോഹന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്വദേശമായ സേലത്തേക്ക് കൊണ്ടുപോയി കുടുംബത്തിന് വിട്ടുനല്‍കും. മോഹന് മൂന്ന് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















