തിരുവനന്തപുരം: ഗണപതി മിത്താണെന്നു പറഞ്ഞിട്ടില്ല എന്ന് എം.വി. ഗോവിന്ദൻ തിരുത്തിയെങ്കിൽ അതു നല്ല കാര്യമാണെന്നും അതിനെ കോൺഗ്രസ് പരിഹസിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
read more ഗോവിന്ദന്‍ തിരുത്തിയത് സന്തോഷം, സ്പീക്കര്‍ കൂടി തിരുത്തിയാല്‍ പ്രശ്‌നം കഴിയും: ചെന്നിത്തല
തിരുവനന്തപുരത്ത് പറഞ്ഞത് ഡൽഹിയിലെത്തിയപ്പോൾ തിരുത്തിയത് നല്ലകാര്യമാണ്. സ്പീക്കർ എ.എൻ. ഷംസീർ കൂടി തെറ്റു തിരുത്തിയാൽ നന്നായി. വർഗീയവാദികൾക്ക് ആയുധം കൊടുക്കുകയാണ് സിപിഎം ചെയ്തത്.
വര്‍ഗീയധ്രുവീകരണത്തിനാണ് സിപിഎം ശ്രമം. വിഷയം ആളിക്കത്തിക്കാന്‍ ശ്രമിക്കരുത്. ഒരു ദിവസമെങ്കിൽ ഒരു ദിവസം നേരത്തെ ഇതു കെട്ടടങ്ങട്ടെ എന്നാണ് കോൺഗ്രസ് കരുതിയത്. ഷംസീർ മാപ്പു പറയണമെന്നു പോലും പറഞ്ഞിട്ടില്ല. തിരുത്തണമെന്നാണ് പറഞ്ഞത്. വിശ്വാസത്തെ ശാസ്ത്രബോധവുമായി കൂട്ടിക്കെട്ടേണ്ടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോടു പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















