പുല്ലാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം കുരീപ്ര നെടുമൺകാവ് ഏറ്റുവായിക്കോട് ലൈലാ മൻസിൽ വീട്ടിൽ മുഹമ്മദ് റാസി(23)യാണ് അറസ്റ്റ് ചെയ്തത്. കോയിപ്രം പൊലീസാണ് പിടികൂടിയത്.
read more ഗോവിന്ദന് തിരുത്തിയത് സന്തോഷം, സ്പീക്കര്‍ കൂടി തിരുത്തിയാല്‍ പ്രശ്നം കഴിയും: ചെന്നിത്തല
കുട്ടിയുമായി അടുപ്പത്തിലായശേഷം, 2022 സെപ്റ്റംബർ 17-ന് ട്രെയിനിൽ തിരുവല്ലയിൽ നിന്ന് കടത്തിക്കൊണ്ടുപോയി കൊല്ലം കേരളപുരത്തുള്ള ഒരു വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
കുട്ടിയുടെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തു. ഇത് എല്ലാവർക്കും അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് തുടർന്നും കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് റാസിനെതിരെ ബലാൽസംഗത്തിനും തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളുടെ കൈയിൽ നിന്നു മൊബൈൽ ഫോൺ പിടിച്ചെടുത്തു.
കോയിപ്രം പൊലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എഎസ്ഐമാരായ സുധീഷ്, ഷിറാസ്, സിപിഒ സുജിത് പ്രസാദ് എന്നിവരാണ് സംഘത്തിലുള്ളത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















