നടൻ ചിരഞ്ജീവി മലയാളം, തമിഴ് സിനിമകളുടെ റീമേക്ക് പരീക്ഷണങ്ങളിലാണ്. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫറി’നും അജിത്ത് കുമാറിന്റെ ‘വേതാള’ത്തിനും ശേഷം ‘ബ്രോ ഡാഡി’യുടെ റീമേക്കിനൊരുങ്ങുകയാണ് ചിരഞ്ജീവി.
പൃഥ്വിരാജ് സംവിധാനത്തിലൊരുങ്ങിയ ഫാമിലി എന്റർടെയ്നർ ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിൽ അച്ഛനും മകനുമായാണ് മോഹൻലാലും പൃഥ്വിയും എത്തിയത്. എന്നാൽ തെലുങ്കിലെത്തുമ്പോൾ ചെറിയ ചില മാറ്റങ്ങളോടെയാണ് റീമേക്ക് ചെയ്യുന്നത്. മലയാളം ബ്രോ ഡാഡി പോലെ അച്ഛൻ-മകൻ കോംബോ ആകില്ല, പകരം സഹോദരങ്ങളായാണ് ചിരഞ്ജീവിയും ഷർവാനന്ദും എത്തുന്നത് എന്നാണ് റിപ്പോർട്ട്. ചിരഞ്ജീവി തന്നൊണ് ഈ ചിത്രത്തിൽ മാറ്റം കൊണ്ടുവന്നത്.
Also read :പടിഞ്ഞാറന്‍ മെക്‌സിക്കോയില്‍ ബസ് അപകടം; 18 പേര്‍ മരിച്ചു, മരിച്ചവരില്‍ ഇന്ത്യക്കാരും
മോഹൻലാലിന്റെ വേഷം ചിരഞ്ജീവിയും മീനയായി തൃഷ എത്തുമെന്നാണ് റിപ്പോർട്ട്. പൃഥ്വിരാജിന്റെ റോളിൽ ഷര്‍വാനന്ദും കല്യാണി പ്രിയദര്‍ശന്റെ വേഷം ശ്രീലീലയും ചെയ്യുമെന്നും ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത് നടന്റെ മകളായ സുഷ്‍മിത കോനിഡേലയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















