എളുപ്പത്തില്‍ പരീക്ഷിക്കാം ; രുചിയേറും ചിക്കന്‍ തോല്‍പ്പെട്ടി

ചിക്കന്‍ വിഭവങ്ങള്‍ ഏവരുടേയും പ്രിയപ്പെട്ടതാണ്. പാചകപരീക്ഷണങ്ങളില്‍ താത്പര്യമുള്ളവര്‍ക്കും ധൈര്യത്തോടെ പരീക്ഷിക്കാവുന്നതും എളുപ്പത്തിലുള്ളതുമായൊരു വിഭവമാണ് ചിക്കന്‍ തോല്‍പ്പെട്ടി.

read more നാമജപത്തിനെതിരെ കേസ്; എന്‍എസ്എസ് ഹൈക്കോടതിയിലേക്ക്: കരുതലോടെ സിപിഎം

വയനാട്ടിലെ തോല്‍പ്പെട്ടിയില്‍ നിന്നുള്ള രുചിയേറിയ ചിക്കന്‍ കറിയാണിത്. ചോറിനും ചപ്പാത്തിയ്ക്കും അപ്പത്തിനുമെല്ലാം കൂടെ ഈ കറി കഴിയ്ക്കാം.

ചേരുവകള്‍

ചിക്കന്‍ കറി പീസ്: 250 ഗ്രാംസവാള ചെറുതായി അരിഞ്ഞത്: 30 ഗ്രാംചെറുതായി അരിഞ്ഞ ഇഞ്ചി: 5 ഗ്രാംചെറുതായി അരിഞ്ഞ വെളുത്തുള്ളി: 5 ഗ്രാംമഞ്ഞള്‍ പൊടി: 2 ഗ്രാംമല്ലി പൊടി: 5 ഗ്രാംഗരം മസാല പൊടി: 5 ഗ്രാംപെരുംജീരകം: 10 ഗ്രാംകറിവേപ്പില: 5 ഗ്രാംകുരുമുളക്: 10 ഗ്രാംഉപ്പ്:പാകത്തിന്തേങ്ങപാല്‍ : 100 മില്ലിതക്കാളി വട്ടത്തില്‍ അരിഞ്ഞത്: 1 എണ്ണംവെളിച്ചെണ്ണ: 80 മില്ലിപച്ചമുളക്: 20 ഗ്രാം

തയ്യാറാക്കുന്ന രീതി

1) ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി,സവാള, ഉപ്പ് എന്നിവ ഇട്ട് നന്നായി ഇളക്കി ബ്രൗണ്‍ നിറമാക്കി എടുക്കുക.2) മഞ്ഞള്‍ പൊടി, മല്ലി പൊടി, ഗരം മസാല എന്നിവ ഇട്ട് മിക്‌സ് ചെയ്ത്, ചിക്കന്‍ കറി പീസ് ഇട്ട് ചെറുതീയില്‍ 10 മിനിറ്റ് കുക്ക് ചെയ്യുക.3) കുരുമുളക്, പെരുംജീരകം,പച്ചമുളക് ,കറിവേപ്പില എന്നിവ മിക്‌സിയില്‍ അരച്ചെടുക്കുക.4) അരച്ചെടുത്ത പേസ്റ്റ് കറിയില്‍ ഇട്ട് രണ്ടു മിനിറ്റ് കുക്ക് ചെയ്യുക.5) തേങ്ങപാലും തക്കാളിയും ഇട്ട് ചെറുതീയില്‍ കുക്ക് ചെയ്ത് കറി കുറുകി വരുമ്പോള്‍ തീ അണക്കുക.6) ചെറുതായി അരിഞ്ഞ മല്ലിയിലയും തേങ്ങാപ്പാലും കൊണ്ട് കറി അലങ്കരിക്കുക.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Tags: Food News