കാനഡയിലെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമുകൾ വഴി വാർത്തകൾ ലഭ്യമാക്കുന്നത് അവസാനിപ്പിച്ച് ആഗോള ടെക് ഭീമനായ മെറ്റ. കനേഡിയൻ പാർലമെന്റ് പാസാക്കിയ പുതിയ ഓൺലൈൻ ന്യൂസ് ആക്ട് അനുസരിച്ചാണ് മെറ്റയുടെ നടപടി. വാർത്ത ഉള്ളടക്കങ്ങൾക്ക് ഇന്റർനെറ്റ് കമ്പനികൾ മാധ്യമ സ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകണമെന്ന് നിർബന്ധമാക്കി കനേഡിയൻ സർക്കാർ പ്രത്യേക നിയമം പാസാക്കിയിട്ടുണ്ട്.
read more കവടിയാർ കൊട്ടാരത്തിന്റെ തേവാരപ്പുരയിൽ മണ്ണുംപുറം അനു ആചാരിയുടെ അഭിഷേകപീഠം
എന്നാൽ, മെറ്റ അടക്കമുള്ള ടെക് സ്ഥാപനങ്ങൾ കടുത്ത എതിർപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് ഇനി മുതൽ വാർത്താ ഉള്ളടക്കങ്ങൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ കാണിക്കേണ്ട എന്നാണ് മെറ്റയുടെ തീരുമാനം.
എന്നാൽ, മെറ്റയുടെ ഈ നടപടി ‘നിരുത്തരവാദ പരം’ ആണെന്ന് കനേഡിയൻ സർക്കാർ പ്രതികരിച്ചു. വാർത്താ സ്ഥാപനങ്ങൾക്ക് ന്യായമായ വിഹിതം നൽകുന്നതിന് പകരം, ടെക് സ്ഥാപനങ്ങൾ നിലവാരമുള്ള ഉള്ളടക്കങ്ങളും പ്രാദേശിക വാർത്തകളും ലഭ്യമാക്കുന്നത് തടയുകയാണെന്നാണ് കനേഡിയൻ സർക്കാറിന്റെ വാദം.
വാർത്താ ഉള്ളടക്കങ്ങൾ സ്വമേധയാ ആണ് മാധ്യമ സ്ഥാപനങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെക്കുന്നതെങ്കിലും, ആ ഉള്ളടക്കങ്ങളിൽ നിന്ന് വലിയ രീതിയിലുള്ള പരസ്യ വരുമാനങ്ങൾ ഇൻസ്റ്റാഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകൾ നേടുന്നുണ്ട്.
ഈ വരുമാനത്തിൽ നിന്നാണ് ഒരു പങ്ക് മാധ്യമ സ്ഥാപനങ്ങൾക്കും നൽകണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്. വാർത്തകളുടെ ഉള്ളടക്കം തങ്ങളുടെതാണെന്നും, അതിൽ നിന്നുള്ള വരുമാനത്തിന്റെ ന്യായമായ പങ്ക് ഞങ്ങൾക്ക് അവകാശമുണ്ടെന്നും മാധ്യമ സ്ഥാപനങ്ങൾ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം