ഷാജഹാന്‍പൂര്‍: ആര്‍എസ്എസ് ഓഫീസിന്റെ ഗേറ്റില്‍ മൂത്രമൊഴിച്ച യുവാവിനെ അറസ്റ്റുചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പരാതിയില്‍ ഗേറ്റില്‍ മൂത്രമൊഴിച്ച യുവാവാനെതിരെയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്കെതിരെയുമാണ് കേസ്.

ഓഫീസ് ഗേറ്റില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ യുവാക്കളുമായി വാക്കേറ്റം ഉണ്ടായി. തര്‍ക്കം രൂക്ഷമായോയതോടെ സ്ഥലത്ത് അമ്പതോളം പേര്‍ തടിച്ചുകൂടി. സംഘര്‍ഷം കനത്തതോടെ ഒരു കൂട്ടം ആളുകള്‍ ഓഫീസിന് നേരെ ഇഷ്ടികയും മരക്കഷണങ്ങളും എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു.
പരാതിയില്‍ കേസെടുത്ത പൊലീസ് മൂത്രമൊഴിച്ചയാളെ അടക്കം മൂന്ന് പേരെ അറസറ്റ് ചെയ്തു. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് സംഘത്തിനെതിരെ കേസെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















