കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തി സംഭവത്തില്‍ പ്രതി അസ്ഫാക് ആലവുമായി പോലീസ് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ പ്രതിയെ ആലുവ മാര്‍ക്കറ്റില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പില്‍ കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഒരുഭാഗവും കണ്ടെടുത്തു.
00000000000
000000000000000000000000000000000000000000000000000000000000000000000000000000000000000Also read: സിനിമ -സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു
അഞ്ചുവയസ്സുകാരി ധരിച്ചിരുന്ന വസ്ത്രം കീറിയെടുത്ത് അത് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രതി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിനുശേഷം സംഭവസ്ഥലത്ത് ഒളിപ്പിച്ചുവെച്ച വസ്ത്രത്തിന്റെ ഭാഗമാണ് വ്യാഴാഴ്ച കണ്ടെടുത്തത്. കുട്ടിയുടെ ഒരുചെരിപ്പും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. അതേസമയം, പോലീസ് സംഘം പ്രതിയുമായി വരുന്നവിവരം പുറത്തറിയാത്തതിനാല്‍ സംഭവദിവസത്തെപ്പോലെ ജനക്കൂട്ടമോ പ്രതിഷേധങ്ങളോ ഉണ്ടായിരുന്നില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















