ന്യൂഡൽഹി:കേരള നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിനെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് രാഷ്‌ട്രപതി ദ്രൗപദി മുർമുവിനു പരാതി. സുപ്രീം കോടതി അഭിഭാഷകൻ കോശി ജേക്കബ് ആണ് പരാതി നൽകിയത്. സ്പീക്കർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
‘ഗണേശ ഭഗവാനെതിരെ പ്രകോപനപരമായ പരാമർശമാണ് ഷംസീർ നടത്തിയത്. ഭക്തർക്ക് വേദനയുണ്ടാക്കുന്ന കാര്യമാണിത്. ഗണേശ ഭഗവാന്റെ തല മാറ്റി ആനയുടെ തലവച്ചത് അസംബന്ധവും യുക്തിക്ക് നിരക്കാത്തതുമാണെന്നും ഷംസീർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്താൻ കരുതിക്കൂട്ടിയാണ് ഇക്കാര്യം പറഞ്ഞത്.
Also read : എന്‍എസ്എസ് നാമജപയാത്ര: ആയിരത്തിലധികം പേര്‍ക്കെതിരെ കേസ്, .എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് ഒന്നാം പ്രതി
വിവിധ മതവിഭാഗങ്ങൾ തമ്മിൽ മതസ്പർധ വളർത്താനാണ് ലക്ഷ്യംവച്ചത്. ഭരണഘടനാ പദവി വഹിക്കുന്നയാൾ സത്യപ്രതിജ്ഞാ ലംഘനം നടത്തി. അതിനാൽ, രാഷ്ട്രപതി ഇടപെട്ട് സ്പീക്കർ സ്ഥാനത്തുനിന്നും ഷംസീറിനെ നീക്കണം. അതിലൂടെ ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണം’’– കോശി ജേക്കബ് കത്തിൽ ആവശ്യപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















