കൊച്ചി: ആലുവയിൽ ക്രൂരമായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഇന്ന് കൈമാറും. മൂന്ന് മന്ത്രിമാർ ചേർന്നാണ് കുട്ടിയുടെ കുടുംബത്തിന് തുക കൈമാറുന്നത്. 10 ലക്ഷം രൂപയാണ് ധനസഹായമായി സർക്കാർ നൽകുക.
Also read : എന്‍എസ്എസ് നാമജപയാത്ര: ആയിരത്തിലധികം പേര്‍ക്കെതിരെ കേസ്, .എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് ഒന്നാം പ്രതി
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്, പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് തുക നൽകുന്നത്. വൈകിട്ട് മൂന്ന് മണിക്ക് മന്ത്രിമാർ കുട്ടിയുടെ വീട്ടിലെത്തിയായിരിക്കും ധനസഹായം നൽകുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















