തൃശൂര്‍: തൃശൂരില്‍ മദ്യം വില കുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്തു. തൃശൂര്‍ കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കാനാവശ്യപ്പെട്ടു. നല്‍കാത്തയതോടെ ഉന്തും തള്ളുമായി.
Also read: മൊബൈൽ ഫോൺ ചാർജറിൽ കടിച്ച 8 മാസം പ്രായമുള്ള കുട്ടി ഷോക്കേറ്റു മരിച്ചു
അല്‍പസമയം കഴിഞ്ഞെത്തിയ യുവാക്കള്‍ ബാര്‍ ഇരുമ്പ് വടികൊണ്ട് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഇരിങ്ങപ്പുറം സ്വദേശികളായ കുരുടി എന്ന് വിളിക്കുന്ന അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ് മൂന്ന് ബാര്‍ ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















