തിരുവനന്തപുരം: ഇന്നലെ സുപ്രീം കോടതി കർശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇന്ന് പുറത്തിറങ്ങും. ലൈഫ് മിഷൻ കേസിലാണ് ശിവശങ്കർ റിമാൻഡിലായത്. അറസ്റ്റിലായി 169-ാം ദിവസമാണ് ശിവശങ്കറിന് ജാമ്യം ലഭിച്ചത്.
Also read: പേയിങ് ഗസ്റ്റായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ ശൗചാലയദൃശ്യങ്ങള്‍ പകര്‍ത്തി; 16-കാരനെതിരെ കേസ്
നട്ടെല്ലിെൻറ ശസ്ത്രക്രിയക്കും, മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയ്ക്കുമായാണ് ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയ ആവശ്യമാണെന്ന എറണാകുളം മെഡിക്കൽ കോളജിെൻറ റിപ്പോർട്ട് കോടതി പരിഗണിച്ചു. വീടിെൻറയും, ചികിത്സ നടത്തുന്ന ആശുപത്രിയുടെയും പരിസരം വിട്ട് പുറത്തുപോകരുതെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് കർശന നിർദേശം നൽകിയിട്ടുണ്ട്. ജാമ്യം ലഭിച്ചതിന് ശേഷം ഉത്തരവ് കക്കാനാട് ജയിലിൽ എത്താതിരുന്നതിനാലാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















