ചക്കരക്കല്ല്: വീട്ടില്‍ പേയിങ് ഗസ്റ്റായി കഴിയുന്ന വിദ്യാര്‍ഥിനിയുടെ ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയ 16-കാരനെതിരേ ചക്കരക്കല്ല് പോലീസ് കേസെടുത്തു. മെഡിസിന് പഠിക്കുന്ന വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് കേസെടുത്തത്. യുവതി താമസിച്ചുവന്ന വീട്ടിലെ 16-കാരനാണ് ശൗചാലയ ദൃശ്യങ്ങള്‍ മൊബെല്‍ ഫോണില്‍ പകര്‍ത്തിയത്. അഞ്ചരക്കണ്ടിയില്‍ ജൂണ്‍ 19 മുതല്‍ ജൂലായ് 31 വരെയുള്ള കാലയളവിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസമാണ് കുളിമുറിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ മൊബെല്‍ ഫോണ്‍ കണ്ടത്. മൊബെല്‍ ഫോണ്‍ ക്യാമറ ഓണ്‍ചെയ്ത നിലയിലായിരുന്നു. സംഭവത്തില്‍ ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സ്റ്റേഷന്‍ എസ്.ഐ. എം.കെ.പവനന്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















