ചെന്നൈ: പഴനി സുബ്രമണ്യ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് വയ്ക്കാന്‍ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച്. വിശ്വാസികളുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. അനാവശ്യമായ ചര്‍ച്ചകള്‍ക്ക് ഇടമുണ്ടാക്കരുതെന്ന് തമിഴ്നാട് ദേവസ്വം വകുപ്പിന് ജസ്റ്റിസ് എസ്. ശ്രീമതി മുന്നറിപ്പുനല്‍കി.
പളനിക്ഷേത്രത്തിൽ ഹൈന്ദവരല്ലാത്തവർ, നിരീശ്വരവാദികൾ തുടങ്ങിയവർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. എന്നാൽ, കഴിഞ്ഞിടയ്ക്ക് ഇതരമതത്തിൽപ്പെട്ട ചിലർ ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ചതായി ഹിന്ദുസംഘടനകൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ബാനർ ക്ഷേത്രത്തിനുസമീപം ദേവസ്വംവകുപ്പ് സ്ഥാപിച്ചു. എന്നാല്‍ വൈകാതെ അത് അവിടെനിന്ന് നീക്കി. ഇതിനെതിരെ പഴനി സ്വദേശി കോടതിയെ സമീപിക്കുകയായിരുന്നു.

പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടി വീണ്ടും അറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇത് അംഗീകരിച്ച കോടതി നേരത്തേ ബാനര്‍ സ്ഥാപിച്ചിടത്തുതന്നെ അത് പ്രദര്‍ശിപ്പിക്കാന്‍ ഉത്തരവിട്ടു.
അതേസമയം, പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാര്‍ അപ്പീൽ നൽകണമെന്ന് സിപിഎം തമിഴ്നാട് ഘടകം. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് പുനസ്ഥാപിക്കണമെന്ന ഹൈക്കോടതി മധുര ബഞ്ചിന്‍റെ ഉത്തരവ് ഞെട്ടിക്കുന്നതാണ്. വിവിധ മതത്തിലുള്ളവര്‍ മറ്റ് ആരാധനാലയങ്ങളിലും പോകുന്നതാണ് തമിഴ് നാട്ടിലെ രീതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു. ആരാധനാലയങ്ങളുടെ മറവിൽ ധ്രുവീകരണത്തിനുള്ള ബിജെപി ശ്രമം തിരിച്ചറിയണമെന്നും ബാലകൃഷ്ണൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















