ബെംഗളൂരു: പ്രശസ്ത തെലുങ്ക് നടിയും കോണ്‍ഗ്രസ് മുൻ എംഎൽഎയുമായ ജയസുധ ബിജെപിയിൽ ചേർന്നു. ഡൽഹിയിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയിൽ ബിജെപി ജനറൽ സെക്രട്ടറിയും തെലങ്കാന ചുമതലയുള്ള തരുൺ ചുഗും ചേർന്ന് ജയസുധക്ക് സ്വീകരണം നൽകി. തെലങ്കാന ബിജെപി അധ്യക്ഷൻ കിഷൻ റെഡ്ഡിയിൽ നിന്ന് ജയസുധ പാർട്ടി അംഗത്വം ഏറ്റുവാങ്ങി.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് കിഷൻ റെഡ്ഢി ജയസുധയുമായി കൂടിക്കാഴ്ച നടത്തുകയും പാർട്ടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജയസുധ ബിജെപിയിൽ ചേർന്നത്. ജയസുധയുടെ ബിജെപി പ്രവേശനം സംബന്ധിച്ച് കഴിഞ്ഞ ഒരു വർഷത്തോളമായി അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ സേവിക്കണമെന്നും, ഇന്ന് രാജ്യത്തിന് പുറത്തുപോകുമ്പോൾ എല്ലാവരും ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നതെന്നും ജയസുധ പറഞ്ഞു. ഇന്നത്തെ ഇന്ത്യയെ സൃഷ്ടിച്ചത് നരേന്ദ്രമോദിയാണെന്നും നടി കൂട്ടിച്ചേർത്തു.
കോൺഗ്രസ്, ടിഡിപി, വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളിൽ ജയസുധ പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ ഇഷ്ടം അടക്കം നിരവധി ചിത്രങ്ങളിൽ ജയസുധ വേഷമിട്ടിട്ടുണ്ട്.
1970 – 1980 കാലത്ത് നിരവധി സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി, 2009-ൽ കോൺഗ്രസ് നേതാവും മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖർ റെഡ്ഡിയുടെ നിർബന്ധത്തെ തുടർന്നാണ് രാഷ്‌ട്രീയ പ്രവേശനം നടത്തുന്നത്. 2009-ൽ സെക്കന്തരാബാദ് മണ്ഡലത്തിൽ നിന്നാണ് ജയസുധ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ പിന്നീട് ഇവർക്ക് സീറ്റ് നിലനിലർത്താൻ സാധിച്ചിരുന്നില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















