ന്യൂഡൽഹി: പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുന്നതിൽ അസന്തുഷ്ടി രേഖപ്പെടുത്തി ലോക്‌സഭാ സ്‌പീക്കർ ഓം ബിർല. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള തർക്കങ്ങളിൽ തുടർച്ചയായി ലോക്സഭ തടസപ്പെടുന്നതിനാൽ ബുധനാഴ്ച സഭ നിയന്ത്രിക്കാതെ അദ്ദേഹം വിട്ടുനിന്നു. ലോക്‌സഭാംഗങ്ങള്‍ സഭയോടു ബഹുമാനം പുലർത്തുന്ന സമീപനം സ്വീകരിക്കുന്നതു വരെ സഭാ നടപടികൾ നിയന്ത്രിക്കുന്നതിൽനിന്ന് ഓം ബിർല വിട്ടുനിൽക്കുമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു.

സഭയുടെ നിലവിലെ പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷത്തോടും ഭരണപക്ഷത്തോടും ഓം ബിര്‍ള കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. എം.പിമാര്‍ സഭയുടെ അന്തസിന് അനുസരിച്ച് പെരുമാറുന്നതുവരെ ഇനി സഭയിലേക്ക് വരില്ലെന്ന് സ്പീക്കര്‍ ഇരുപക്ഷത്തേയും അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ബഹളത്തെതുടര്‍ന്ന് പിരിഞ്ഞ സഭ ബുധനാഴ്ച വീണ്ടും ചേര്‍ന്നപ്പോള്‍ ഓം ബിര്‍ള ചെയറില്‍ ഉണ്ടായിരുന്നില്ല. ബിജെപി അംഗം കിരീട് സോളങ്കിയാണ് സഭാ നടപടികള്‍ നിയന്ത്രിച്ചത്.
ജൂലായ് 20-ന് വര്‍ഷകാല സമ്മേളനം ആരംഭിച്ചതുമുതല്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തുടര്‍ച്ചയായി സഭ തടസപ്പെട്ടിരുന്നു. മണിപ്പൂര്‍ കലാപ വിഷയത്തില്‍ സഭയില്‍ ചര്‍ച്ചവേണമെന്നും പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധം തുടരുന്നത്. ബുധനാഴ്ചത്തെ ലോക്‌സഭാ നടപടികളും മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് പിരിഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















