തിരുവനന്തപുരം: തന്റെ പരാമര്‍ശം ഒരു മതവിശ്വാസിയെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചല്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ് താന്‍. ശാസ്ത്രത്തെക്കുറിച്ച് പറഞ്ഞാല്‍ അത് എങ്ങനെ മതവിശ്വാസത്തിന് എതിരാകുമെന്നും ഷംസീര്‍ ചോദിച്ചു.
മതവിശ്വാസത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും ഒരു മതവിശ്വാസിയെയും മുറിവേല്‍പ്പിച്ചിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
തനിക്ക് മുന്‍പും പലരും ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ട്. അത് തന്നെയാണ് താനും പറഞ്ഞത്. കേരളത്തില്‍ ഇത്തരമൊരു പ്രചാരണം ഉണ്ടാകുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഹേറ്റ് ക്യാംപെയിന്‍ തുടങ്ങാനുള്ള ശ്രമത്തെ വിശ്വാസി സമൂഹം തള്ളിക്കളയുമെന്നും ഭരണഘടനയിലുള്ള കാര്യമാണ് ശാസ്ത്രവബോധമെന്നും അത് തിരുത്തേണ്ടതില്ലെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു മതവിഭാഗത്തെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് താന്‍ പൊതുരംഗത്തേക്ക് വന്നത്. അല്ലാതെ നൂലില്‍ കെട്ടിയിറക്കപ്പെട്ട ആളല്ലെന്നും ഷംസീര്‍ വിശദമാക്കി.
സംഘപരിവാര്‍ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും എന്‍.എസ്.എസ് ഇതില്‍ ചേരുമെന്ന് കരുതുന്നില്ലെന്നും ഷംസീര്‍ പറഞ്ഞു. ജി. സുകുമാരന്‍ നായര്‍ക്ക് അദ്ദേഹത്തിന് പറയാന്‍ അവകാശമുള്ളത് പോലെ തനിക്കും പറയാനുള്ളത് പറയാമെന്നും ഷംസീര്‍ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















