തിരുവനന്തപുരം: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. പത്ത് ലക്ഷം രൂപയാണ് കുഞ്ഞിന്റെ കുടുംബത്തിന് ധനസഹായം അനുവദിച്ചു.
ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. അടിയന്തര സഹായമായി കുടുംബത്തിന് ഒരു ലക്ഷം രൂപയും നൽകും. അവശേഷിക്കുന്ന തുക പിന്നീട് സർക്കാർ കുടുംബത്തിന് കൈമാറും.
അതേസമയം, ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങായി നടൻ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















