തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൻ.എസ്.എസ് തീരുമാനം. ‘ശബരിമല’ മാതൃകയിൽ സമരം സംഘടിപ്പിക്കാനാണ് നീക്കം. നാളെ വിശ്വാസ സംരക്ഷണദിനത്തിൽ നാമജപ ഘോഷയാത്ര സംഘടിപ്പിക്കും. തിരുവനന്തപുരം പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെ ആയിരിക്കും ഘോഷയാത്ര.
നാളെ വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കാൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരാണ് നേരത്തെ ആഹ്വാനം ചെയ്തത്. എൻഎസ്എസ് താലൂക്ക് യൂണിയനുകൾക്കാണ് ജനറൽ സെക്രട്ടറി നിർദേശം നൽകിയത്. എഎൻ ഷംസീർ പരാമർശം പിൻവലിക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനില്‍ക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സമര പ്രഖ്യാപനം നടത്തിയത്.

വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായി നാളെ സമുദായാംഗങ്ങൾ രാവിലെ ഗണപതി ക്ഷേത്രങ്ങളിൽ പോയി വഴിപാട് നടത്തണമെന്നും എന്നാൽ, പ്രകോപനപരവും മതവിദ്വേഷജനകവുമായ യാതൊരു നടപടിയും ഉണ്ടാകാൻ പാടില്ലെന്നും ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പേരിലുള്ള കത്തിൽ പറയുന്നുണ്ട്.
ഗണപതി എന്നത് മിത്ത് ആണെന്നും ശാസ്ത്രീയമായ ഒന്നല്ലെന്നും ഷംസീറിന്‍റെ പരാമര്‍ശം വിശ്വാസികളെ വേദനിപ്പിക്കുന്നുണ്ടെന്നും ഇത്തരം പ്രസ്താവന ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും യോജിച്ചതല്ലെന്നും സുകുമാരൻ നായരുടെ പ്രസ്താവനയിൽ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















