ന്യൂഡൽഹി: ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ബിൽ അവതരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് കനത്ത പ്രതിഷേധം സഭയിൽ അരങ്ങേറിയെങ്കിലും സർക്കാർ പിന്മാറിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിലുണ്ടായിരുന്നെങ്കിലും സഹമന്ത്രി നിത്യാനന്ദറായിയാണ് ബിൽ അവതരിപ്പിച്ചത്.
ബില്‍ രാഷ്ട്രീയപ്രേരിതമാണെന്നും സുപ്രീംകോടതി വിധിയെ മറികടക്കാനായി ബില്‍ കൊണ്ടുവരാനുള്ള അധികാരം പാര്‍ലമെന്റിനില്ലെന്നും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്‍ അവതരണത്തെ എതിര്‍ത്തു. അതേസമയം, ഡല്‍ഹിയെ സംബന്ധിച്ച് ഏത് നിയമനിര്‍മാണവും നടത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധി വ്യക്തതവരുത്തിയിട്ടുണ്ടെന്നും പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് രാഷ്ട്രീയപരിഗണനകള്‍ മൂലമാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ശബ്ദവോട്ടോടെ ലോക്സഭ അവതരണാനുമതി നല്‍കി.

അതിനിടെ എ.എ.പിക്ക് തിരിച്ചടിയേകി ബില്ലില്‍ ബിജെപിയെ അനുകൂലിച്ച് ഒഡീഷ മുഖ്യമന്ത്രി നവിന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ രംഗത്തെത്തി. ഇത്തരത്തില്‍ ബില്‍ കൊണ്ടുവരാനാകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്ന് ബി.ജെ.ഡി അംഗം പിനാകി മിശ്ര ചൂണ്ടിക്കാട്ടി. നേരത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസും ബില്ലിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
നിലവിൽ 238 അംഗങ്ങളുള്ള രാജ്യസഭയിൽ ബിൽ പാസാകാൻ വേണ്ടത് 120 പേരുടെ പിന്തുണയാണ്. സഭയുടെ പൂർണ അംഗബലം 245 ആണെങ്കിലും ഏഴു സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ബിജെപിയും സഖ്യകക്ഷികളും ചേരുന്ന എൻഡിഎയ്ക്ക് 103 അംഗങ്ങളാണുള്ളത്. നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ച് അംഗങ്ങളുടെയും ഒരു സ്വതന്ത്ര എംപിയുടെയും പിന്തുണ ബിജെപിക്ക് ലഭിക്കും. ബിജെഡിയുടെയും വൈഎസ്ആർ കോൺഗ്രസിന്റെയും പിന്തുണ ലഭിക്കുന്നതോടെ ബിൽ അംഗീകരിക്കുന്നവരുടെ എണ്ണം 127 ആകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















