അനക്കപ്പള്ളി: വോട്ടർമാർക്ക് നൽകിയ വാഗ്ധാനങ്ങൾ പാലിക്കാൻ കഴിയാത്തതിൽ ചെരിപ്പുകൊണ്ട് സ്വയം മുഖത്തടിച്ച് കൗൺസിലർ. ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിലെ നർസിപട്ടണം മുനിസിപ്പാലിറ്റി കൗൺസിലർ മുലപാർത്തി രാമരാജുവാണ് സ്വയം ശിക്ഷിച്ചത്.
കൗൺസിൽ യോഗത്തിനിടെയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിക്കുന്നത്.
తెలుగుదేశం పార్టీ తరపున గెలిచిన లింగాపురం గ్రామ గిరిజన ప్రజాప్రతినిధి ఆయన. పదవిలో ఉండి కూడా 30 నెలలుగా గ్రామంలో ఒక్క కుళాయి కూడా వేయించలేకపోయానని… దీనికంటే చచ్చిపోవడం నయమని కౌన్సిలర్ల సమావేశంలో కన్నీరు పెట్టుకుని, చెప్పుతో కొట్టుకున్నారాయన.#AndhraPradesh #NalugellaNarakam… pic.twitter.com/u6k4E5KXZy
— Telugu Desam Party (@JaiTDP) July 31, 2023
കഴിഞ്ഞ 31 മാസമായി താൻ കൗൺസിലറാണെന്നും എന്നാൽ ഡ്രെയ്‌നേജ്, വൈദ്യുതി, ശൂചീകരണം, മികച്ച റോഡുകൾ തുടങ്ങി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാനായില്ലെന്നും ഇതിലും ഭേദം മരിക്കുന്നതാണെന്നും പറഞ്ഞു കൊണ്ടാണ് രാമരാജു മുഖത്തടിക്കുന്നത്.

ഓട്ടോറിക്ഷ ഡ്രൈവറാണ് 40കാരനായ രാമരാജു. കഴിഞ്ഞ മൂന്ന് വർഷമായി അധികൃതർ തന്റെ വാർഡിനെ അവഗണിക്കുകയാണെന്നാണ് രാമരാജുവിന്റെ ആരോപണം. പറ്റുന്നതുപോലെയൊക്കെ ശ്രമിച്ചിട്ടും തനിക്ക് പ്രശ്നങ്ങളിൽ പരിഹാരം കാണാൻ കഴിഞ്ഞില്ലെന്ന് 40 വയസുകാരനായ രാമരാജു പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















