പട്ന: മരിച്ചുവെന്ന് കരുതിയ മകൻ ഏഴ് വർഷത്തിന് ശേഷം തിരിച്ചുവന്നു. ബിഹാറിലെ പട്‌നയിലാണ് സംഭവം. ലഖ്‌നി ബിഘ പഞ്ചായത്തിലെ അസോപൂർ ഗ്രാമത്തിൽ ബ്രിജ്‌നന്ദൻ റായിയുടെയും പിരിയ ദേവിയുടെയും മകൻ ബിഹാരി റായിയാണ് കാണാതായി ഏഴ് വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയത്.
30-ാം വയസിലാണ് ഇയാൾ വീടുവിട്ടുപോകുന്നത്. വ്യാപക അന്വേഷണം നടത്തിയിട്ടും മകനെ കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെ ഒരു മന്ത്രവാദിയുടെ നിർദേശ പ്രകാരം മകന് വേണ്ടി അന്ത്യകർമ്മങ്ങളും നടത്തി.

വീടുവിട്ടിറങ്ങിയതിന് പിന്നാലെ അപകടത്തിൽപെട്ട ബിഹാരിയെ ഡൽഹിയിലെ ഒരു സ്ഥാപനം ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് അവിടെ താമസമാക്കിയ ബിഹാരിയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി സ്ഥാപനത്തിലെ അധികൃതർ ഇയാളുടെ ഫോട്ടോ സഹിതം ഗ്രാമത്തിലെ പഞ്ചായത്ത് തലവനുമായി ബന്ധപ്പെട്ടു. ഇതാണ് വഴിത്തിരിവായത്. ബിഹാരിയെ കുടുംബം ഡിൽഹിയിലെത്തി കൂട്ടികൊണ്ടു വന്നു.
കാണാതായി ഏഴ് വർഷത്തിന് ശേഷമുള്ള മകന്റെ തിരിച്ചുവരവിലെ സന്തോഷത്തിലാണ് ദമ്പതികൾ. മകന്റെ തിരിച്ചുവരവിന്റെ സന്തോഷം അച്ഛന്റെയും അമ്മയുടെയും കണ്ണുകളിൽ വ്യക്തമായി കാണാമായിരുന്നു. മകനെ കാണാതായതിന് ശേഷം പലതവണ സ്വപ്നത്തിൽ കണ്ടിരുന്നതായി അച്ഛൻ ബ്രിജ്‌നന്ദൻ റായ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















