ആലപ്പുഴ: ധനകാര്യ സ്ഥാപന ഉടമയുടെ വീട് കയറി അക്രമിച്ച കേസില്‍ യുവാവ് പിടിയില്‍. ഭരണിക്കാവ് ഉഷാഭവനത്തില്‍ ദിനില്‍ (30) ആണ് കുറത്തിക്കാട് പൊലീസിന്റെ പിടിയിലായത്.
read more സാക്ഷികള്‍ മൂന്നു പേരും പ്രതിയെ തിരിച്ചറിഞ്ഞു; അസഫാക്കിന്റെ തിരിച്ചറിയൽ പരേഡ് പൂര്‍ത്തിയായി
കറ്റാനത്തെ ഷാജി ജോര്‍ജ് എന്നയാളുടെ വീടിന് നേരെയാണ് അക്രമം നടന്നത്. വീട്ടില്‍ കയറി തന്നെയെയും ഭാര്യയെയും ദിനില്‍ അക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
ദിനിലിന്റെ സഹോദരന്റെ പേരില്‍ വച്ച പണയ വസ്തുവില്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത് കൊടുക്കുവാന്‍ ഷാജി തയ്യാറായില്ല. ആ വിരോധത്തിലാണ് ദിനില്‍ അക്രമം നടത്തിയത്. ഷാജിയുടെ ധനകാര്യ സ്ഥാപനത്തിന്റെ സിസി ടിവി ക്യാമറ അടിച്ചു പൊട്ടിക്കുകയും ചെയ്തതായും പരാതിയുണ്ട്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ ദിനിലിനെ കുറത്തിക്കാട് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മോഹിത്, സീനിയര്‍ സിപിഒ നൗഷാദ്, സാദിഖ് ലബ്ബ, സിപിഒ രെഞ്ചു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ദിനിലെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം