ആധാറുമായി ബന്ധിപ്പിക്കാത്തതിനാൽ പ്രവർത്തനരഹിതമായ പാൻനമ്പർ നിഷ്‌ക്രിയമല്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. പാൻ പ്രവർത്തനരഹിതമായാലും ഒരാൾക്ക് ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാം,” പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ പ്രവർത്തനരഹിതമായ പാൻ ഉപയോഗിക്കുന്നവർക്ക് റീഫണ്ടുകൾ നൽകില്ല.
കൂടാതെ ടാക്സ് ഡിഡക്റ്റ് അറ്റ് സോഴ്‌സ് (ടിഡിഎസ്) “പ്രവർത്തനരഹിതമായ പാൻകാർക്കുള്ള ഉയർന്ന നിരക്കിൽ” കുറയ്ക്കും. അതുപോലെ, സ്രോതസ്സിൽ ശേഖരിക്കുന്ന നികുതി (ടിസിഎസ്) “പ്രവർത്തനരഹിതമായ പാനുകൾക്കായി ഉയർന്ന നിരക്കിൽ ശേഖരിക്കും”, ഐടി വകുപ്പ് പറഞ്ഞു. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ)ക്കാരുടെ പാൻ ജുറിസ്ഡിക്ഷണൽ അസെസിങ് ഓഫീസർ (ജെഎഒ) മുമ്പാകെ റസിഡൻഷ്യൽ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ പ്രവർത്തനരഹിതമാക്കുമെന്നും ഐ ടി വകുപ്പ് അറിയിച്ചു.