ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിനോട് ചേർന്നുള്ള നുഹിൽ നടന്ന മതപരമായ ഘോഷയാത്രയ്ക്കിടെ സംഘർഷം. വിശ്വഹിന്ദു പരിഷത്ത് നടത്തിയ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്കിടെയാണ് സംഘർഷമുണ്ടായത്.
ഗുരുഗ്രാം-ആൾവാർ ദേശീയ പാതയിലെത്തിയ ഘോഷയാത്ര ഒരു സംഘം യുവാക്കൾ തടയുകയും കല്ലെറിയുകയുമായിരുന്നു. അക്രമികൾ കാറുകൾക്ക് തീയിട്ടതായും പോലീസ് പറഞ്ഞു. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവച്ചു.

വി.എച്ച്.പി റാലിയില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകനും ഗോരക്ഷകനുമായ മോനു മനേസറിന്റെ സാന്നിധ്യമാണ് അക്രമത്തിന് ഇടയാക്കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കൊലപാതകക്കേസില്‍ പോലീസ് തിരയുന്ന മോനു മനേസര്‍ കഴിഞ്ഞ അഞ്ച് മാസമായി ഒളിവിലാണ്. അതിനിടെ, റാലിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇയാള്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്യാന്‍ രാജസ്ഥാനില്‍നിന്നുള്ള പോലീസ് സംഘം നൂഹുവില്‍ എത്തിയിരുന്നു. ഇതിനിടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത്.
കുട്ടികളടക്കം 2500 ഓളം പേർ സമീപമുള്ള ക്ഷേത്രത്തിൽ അഭയം പ്രാപിച്ചു. സംഘർഷത്തെ തുടർന്ന് പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഒരാൾക്ക് വെടിയേറ്റിട്ടുണ്ട്.
അക്രമത്തെ തുടർന്നു പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താത്ക്കാലികമായി നിർത്തിവയ്ക്കുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.
അക്രമം നിയന്ത്രിക്കാന്‍ 1000-ത്തിലധികം പോലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍തന്നെ കഴിയണമെന്ന് പോലീസ് നിര്‍ദേശം നല്കി. ഇതേത്തുടര്‍ന്ന് നൂഹ് നഗരത്തിലെ കടകമ്പോളങ്ങള്‍ അടച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















