ചെന്നൈ: മധുരയിൽനിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് ടോൾ പ്ലാസ ജീവനക്കാരൻ മരിച്ചു.
read more read more ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
മധുര ജില്ലയിലെ സഖിമംഗലം സ്വദേശി സതീഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. ഗുണ്ടൂർ സ്വദേശി കെ.ബാലകൃഷ്ണൻ(41) ആണ് വാഹനം ഓടിച്ചത്.
മധുരയിലെ മസ്താൻപട്ടി ടോൾ പ്ലാസയിലാണ് സംഭവം. ബ്രേക്ക് തകരാറിലായതിനെ തുടർന്ന്, ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമായത്.
സംഭവസ്ഥലത്ത് വച്ചു തന്നെ സതീഷ് കുമാർ മരിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ കാക്കിനാഡയിൽ നിന്ന് 30 ടൺ അരിയുമായി കേരളത്തിലേക്ക് വരികയായിരുന്നു അപകടമുണ്ടാക്കിയ വാഹനം.
സംഭവത്തിൽ ഒരു കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർക്കും ടോൾ ബൂത്തിലെ ഒരു വനിതാ ജീവനക്കാരിക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം