സാത്‌ന: മധ്യപ്രദേശിൽ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികളായ രണ്ടുപേരുടെ വീടുകൾ തകർത്തു. പ്രതികളായ രവീന്ദ്ര കുമാർ, അതുൽ ഭദോലിയ എന്നിവരുടെ വീടുകളാണ് തകർത്തത്. പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയും മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച സത്‌ന ജില്ലയിലാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. പ്രതികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ശരീരം മുഴുവന്‍ കടിച്ചു മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ കട്ടിയുള്ള വസ്തു കുത്തിക്കയറ്റിയെന്നും പൊലീസ് പറഞ്ഞു. അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
മയ്ഹര്‍ ടൗണിലെ പ്രശസ്തമായ ക്ഷേത്രത്തിന്റെ ട്രസ്റ്റിലെ ജീവനക്കാരായ പ്രതികള്‍ പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. രക്തസ്രാവം ഉണ്ടായ നിലയിലും ശരീരമാസകലം കടിയേറ്റ പാടുകളുമായാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് രവീന്ദ്ര കുമാര്‍, അതുല്‍ ബദോലിയ എന്നിവര്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
പ്രതികൾ അറസ്റ്റിലായതിന് പിന്നാലെ ഇവരുടെ വീടുകളുടെ രേഖകൾ ഹാജരാക്കാൻ മൈഹർ മുൻസിപ്പൽ കോർപ്പറേഷൻ ആവശ്യപ്പെട്ടിരുന്നു. വീട് അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചാണ് തകർത്തത്. ഭദോലിയയുടെ വീട് സർക്കാർ ഭൂമിയിലാണെന്നും രവീന്ദ്ര കുമാറിന്റെ വീട് അനുമതിയില്ലാതെ നിർമിച്ചതാണെന്നും പൊലീസ് സബ് ഡിവിഷനൽ ഓഫീസർ ലോകേഷ് ദാബർ പറഞ്ഞു.
ഇന്ന് രാവിലെയാണ് വീടുകൾ തകർത്തത്. അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന് ബന്ധുക്കൾ കരഞ്ഞുപറഞ്ഞെങ്കിലും അംഗീകരിക്കാൻ അധികൃതർ തയ്യാറായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം