കണ്ണൂർ: നല്ല ഇളം കള്ള് ഏറ്റവും പോഷക സമൃദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ളിനെ കുറിച്ച് അറിയുന്നവർക്കെല്ലാം അക്കാര്യമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ ജില്ല വികസന സെമിനാറിന്റെ ഓപൺ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.. ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും നമ്മുടെ നാടൻ കള്ള് കൊടുക്കാനാണ് തീരുമാനിച്ചത്. ചെത്തിക്കഴിഞ്ഞ ഉടനെയുള്ള കള്ളാണ് നൽകുക.
read more ഡാർഫർ മുതൽ ഖർത്തും വരെ : സുഡാനില്‍ രണ്ടു യുദ്ധങ്ങൾക്കിടയിൽ സംഭവിച്ചത്………
കള്ളിനെ കുറിച്ച് അറിയുന്നവർക്കെല്ലാം അറിയാം അപ്പോഴത് വലിയ ലഹരി മൂത്തതായിരിക്കില്ല എന്നത് -അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം, കള്ള് യഥാര്‍ഥത്തില്‍ മദ്യമല്ലെന്നും അത് നല്ലൊരു പോഷകാഹാര വസ്തുവാണെന്നും എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും പറഞ്ഞിരുന്നു.കള്ള് യഥാര്‍ഥത്തില്‍ മദ്യമല്ല. അത് നല്ലൊരു പോഷകാഹാര വസ്തുവാണ്. രാവിലെ എടുത്ത ഉടന്‍തന്നെ അത് കഴിക്കുന്നതില്‍ വലിയ കുറ്റംപറയാന്‍ പറ്റില്ല. അപ്പോഴത് വലിയ ലഹരിയായി മാറുന്നില്ല. കള്ളിന്റെയും നീരയുടെയും ഉല്‍പാദനം വര്‍ധിപ്പിച്ചാല്‍ വലിയ തൊഴില്‍സാധ്യത കേരളത്തിലുണ്ടാകുമെന്നും ഇ.പി. ജയരാജൻ പറഞ്ഞിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം