ചിക്കന്‍ വിഭവങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ കുറവാണ്. ചിക്കനുണ്ടെങ്കില്‍ മറ്റൊന്നും വേണ്ടെന്നും കരുതുന്നവരുമുണ്ട്. വീട്ടിലേയ്ക്ക് അതിഥികള്‍ വന്നാലും കുടുംബം ഒരുമിച്ചുള്ള സന്തോഷനിമിഷങ്ങളിലും തീന്‍മേശയിലേയ്ക്ക് ചിക്കന്‍ വിഭവങ്ങളെത്തുന്നത് പതിവാണ്.
എളുപ്പത്തിലുണ്ടാക്കാവുന്ന കോഴി കുളമ്പ് (ചിക്കന്‍ കറി) അതിഥികള്‍ക്ക് നല്‍കാവുന്ന സൂപ്പര്‍ കറിയാണ്. ചോറിനൊപ്പവും ചപ്പാത്തി,പൊറോട്ട,അപ്പം മുതലായവയുടെ കൂടെയും ഇത് വിളമ്പാം.
ചേരുവകള്‍
ചിക്കന്‍: 500ഗ്രാംവെളിച്ചെണ്ണ: 100 മില്ലിപെരുംജീരകം: 10 ഗ്രാംകറുവപട്ട: 1 എണ്ണംഏലക്ക: 5 എണ്ണംബേയ് ലീഫ്: 2 എണ്ണംജീരകം: 10 ഗ്രാംകറിവേപ്പില: 4 ഗ്രാംസവാള: 100 ഗ്രാംതക്കാളി: 80ഗ്രാംഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 15 ഗ്രാംമുളകുപൊടി: 10ഗ്രാംമല്ലി പൊടി: 10ഗ്രാംമഞ്ഞള്‍ പൊടി: 5ഗ്രാംഉപ്പ് പാകത്തിന്മല്ലിയില: 5 ഗ്രാംതേങ്ങ ചിരവിയത് – 1 മുറിപൊട്ടു കടല: 10 ഗ്രാം
തയ്യാറാക്കുന്ന രീതി1) ചിരകിയ തേങ്ങ പൊട്ടു കടല ഇട്ട് നന്നായി അരച്ചെടുക്കുക.2) പ്രഷര്‍ കുക്കറില്‍ വെളിച്ചെണ്ണ ഒഴിച്ച് സ്‌പൈസസ്സും കറിവേപ്പിലയും സവാളയും ഇട്ട് നന്നായി ഇളക്കുക.3) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചെറുതായി അരിഞ്ഞ തക്കാളിയും ഇട്ട് ചെറു തീയില്‍ വേവിക്കുക.4) ഉപ്പും, എല്ലാ മസാലപ്പൊടികളും ഇട്ട് നന്നായി ഇളക്കി ചിക്കനിട്ട് നന്നായി ഇളക്കുക.5) അല്പം വെള്ളം ഒഴിച്ച് ശേഷം ചെറു തീയില്‍ രണ്ടു വിസില്‍ കളഞ്ഞ് കുക്കര്‍ ഓഫ് ചെയ്യുക.6) ചൂടാറിയത്തിന് ശേഷം കുക്കറിന്റെ കവര്‍ തുറന്ന് തേങ്ങ അരച്ചത് ചേര്‍ത്തശേഷം ചെറുതായി ചൂടാക്കി മല്ലിയില ചെറുതായി അരിഞ്ഞതിട്ട് ഇളക്കി എടുക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം