ഇംഫാൽ: മണിപ്പുരിലെ തെൻഗ്നൊപാൽ ജില്ലയിൽ സുരക്ഷാസേന മൊറേ നഗരത്തിലേക്കു കടക്കുന്നത് തടയാനായി വനിതകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. തങ്ങളുടെ പ്രദേശത്ത് സേനാവിന്യാസം വേണ്ടെന്ന നിലപാടിലാണ് കുക്കി ഗോത്രവിഭാഗക്കാർ.
പ്രദേശവാസികളും സുരക്ഷാസേനയും തമ്മിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായതിനു പിന്നാലെയാണ് പുതിയ നീക്കം. നിരോധനാജ്ഞയിൽ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ അവശ്യ വസ്തുക്കൾക്കായി നഗരത്തിലെത്തിയ സ്ത്രീകളും പൊലീസും തമ്മിലായിരുന്നു സംഘർഷമുണ്ടായത്. സുരക്ഷാ സേനയുടെ നടപടിയിൽ പ്രകോപിതരായ ജനക്കൂട്ടം ഉപേക്ഷിക്കപ്പെട്ട നിരവധി വീടുകൾക്ക് തീയിട്ടു.
മേയ് 3ന് ആരംഭിച്ച കലാപത്തിൽ 180ലേറെപ്പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ. 40,000ത്തിലേറെപ്പേർ പലായനം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം