മൊറയൂർ: മണിപ്പൂരിലെ ക്രിസ്ത്യൻ വംശഹത്യ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മൊറയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊറയൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് അഹ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനതയെ പരസ്പരം വംശീയമായി ഭിന്നിപ്പിച്ച് താത്ക്കാലിക രാഷ്ട്രീയ ലാഭം നേടുന്ന സംഘ് പരിവാർ തന്ത്രം തന്നെയാണ് മണിപ്പൂരിലും നടക്കുന്നതെന്നും ഇതിനെതിരെ സമാധാനത്തിന്റെ പക്ഷം ചേരാൻ സിവിൽ സമൂഹം ഉണരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഗമത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിന് പ്രസിഡന്റ് ഷാക്കിർ മോങ്ങം, കമ്മിറ്റി അംഗങ്ങളായ എം.സി കുഞ്ഞു, വീരാൻ കുട്ടി മണ്ണിശ്ശേരി, അബ്ദുശുക്കൂർ, സി.കെ അലവിക്കുട്ടി മാസ്റ്റർ, അലവിക്കുട്ടി കാരാട്ടിൽ, വഹീദ് മൊറയൂർ എന്നിവർ നേതൃത്വം നൽകി.