മലപ്പുറം: മേലാറ്റൂരിൽ കാറ്റിൽ പറന്നെത്തിയ തകരഷീറ്റ് കഴുത്തിൽ പതിച്ചു വയോധികൻ മരിച്ചു. മേലാറ്റൂർ സ്വദേശി കുഞ്ഞാലൻ ഹാജി(82) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ചെമ്മണിയോട് പാലത്തിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. ശക്തമായ കാറ്റിലും മഴയിലും വീടിന് മുകളിലുണ്ടായിരുന്ന തകര ഷീറ്റ് കുഞ്ഞാലന്റെ കഴുത്തിലേക്ക് പറന്നുവീഴുകയായിരുന്നു.
ആഴത്തിൽ മുറിവേറ്റ കുഞ്ഞാലനെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















