ഈസ്റ്റര്‍ രുചികളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ചിക്കന്‍ വിഭവങ്ങള്‍. ഇത്തവണ തവ ചിക്കന്‍ ആകാം.
ചേരുവകള്‍
ചിക്കന്‍- ഒരു കിലോസവാള നുറുക്കിയത്- ഒരു കപ്പ്കാപ്സിക്കം നുറുക്കിയത്- ഒരു കപ്പ്പച്ചമുളക് നുറുക്കിയത്- നാലെണ്ണംതക്കാളി നുറുക്കിയത്- ഒന്ന്വെളുത്തുള്ളി ചതച്ചത്- അഞ്ച് തുടംഇഞ്ചി നുറുക്കിയത്- ഒരു ടീസ്പൂണ്‍കുരുമുളക്- ഒരു ടീസ്പൂണ്‍കറിവേപ്പില- ആവശ്യത്തിന്ജീരകം- ഒരു ടീസ്പൂണ്‍മല്ലിയില നുറുക്കിയത്- രണ്ട് ടീസ്പൂണ്‍ചെറുനാരങ്ങാനീര്- ഒരു ടീസ്പൂണ്‍ഉപ്പ്- കാല്‍ ടീസ്പൂണ്‍പഞ്ചസാര- ഒരു നുള്ള്എണ്ണ- രണ്ട് ടേബിള്‍സ്പൂണ്‍കട്ടിത്തൈര്- ഒരു കപ്പ്മാരിനേറ്റ് ചെയ്യാന്‍
തന്തൂരി മസാല- ഒരു ടീസ്പൂണ്‍ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍കട്ടിത്തൈര്- ഒരു ടീസ്പൂണ്‍ചെറുനാരങ്ങാനീര്- ഒരു ടീസ്പൂണ്‍മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍ഉപ്പ്- ആവശ്യത്തിന്തയ്യാറാക്കുന്ന വിധംതന്തൂരി മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കട്ടിത്തൈര്, ചെറുനാരങ്ങാനീര്, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് ചിക്കനില്‍ പുരട്ടി 30 മിനിട്ട് ഫ്രീസറില്‍ വെയ്ക്കുക.
തവയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. ശേഷം കറിവേപ്പില, സവാള, കാപ്സിക്കം, വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, അല്‍പം പഞ്ചസാര എന്നിവ ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചിക്കന്‍ മാരിനേറ്റ് ചെയ്തത് ചേര്‍ത്ത് നല്ല തീയില്‍ വേവിക്കുക. ആവശ്യമെങ്കില്‍ ഉപ്പ് ചേര്‍ത്തുകൊടുക്കാം. ശേഷം തക്കാളി, ഇഞ്ചി, കുരുമുളക് പൊടിച്ചത് എന്നിവ ചേര്‍ക്കണം. നല്ല തീയില്‍ രണ്ട് മിനിട്ട് വേവിച്ചശേഷം അടുപ്പില്‍നിന്നിറക്കാം. മല്ലിയിലയിട്ട് അലങ്കരിക്കാം.