തിരുവനന്തപുരം : പൊതുനിരത്തിൽ മാലിന്യം തള്ളിയെന്ന് ആരോപിച്ച് ശാസ്ത്ത മംഗലത്ത് താമസിക്കുന്ന യുവതിക്ക് തിരുവനന്തപുരം നഗരസഭ അധികൃതരുടെ നോട്ടീസ്. തൃക്കണ്ണാപുരത്ത് എം.എൽ.എ റോഡിലെ പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ചതിനാണ് അയ്യായിരം രൂപ ഫൈനോടു കൂടിയുള്ള നോട്ടീസ്. യുവതി വേസ്റ്റ് കളയുന്നത് നേരിൽ കണ്ടുവെന്നാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്.
readr more തൃശൂരിൽ പനി മരണം: ചികിത്സയിലിരുന്ന യുവാവ് മരിച്ചു
എന്നാൽ ഇത് തീർത്തും അർത്ഥ ശൂന്യതയാണെന്നാണ് വീട്ടുടമസ്ഥ ചിത്ര പറയുന്നത്. കഴിഞ്ഞ ദിവസമാണ് നഗരസഭ അധികൃതർ വീട്ടിൽ നോട്ടിസ് ഒട്ടിച്ചത്. മാലിന്യം തള്ളിയതിന് ഫൈനായി അയ്യായിരം രൂപയാണ് അധികൃതർ വീട്ടുടമസ്ഥയിൽ നിന്ന് ഈടാക്കാൻ നോട്ടിസിൽ പറഞ്ഞിരിക്കുന്നത്.
വീട്ടിലെ ഫുഡ് വേസ്റ്റ് ചെടികൾക്കും മറ്റും വളമായാണ് ചിത്ര ഉപയോഗിക്കുന്നത്. യാതൊരുതരത്തിലും അഞ്ച് കിലോമീറ്റർ ദൂരമുള്ള തിരുമല പരിസരത്ത് വേസ്റ്റ് കൊണ്ടു കളഞ്ഞിട്ടില്ലന്നാണ് വീട്ടുടമസ്ഥ പറയുന്നത്. അധികൃതരുടെ തെറ്റായ വീക്ഷണമാണ് ഇതെന്നും യുവതി ആരോപിക്കുന്നു. നഗരസഭയിൽ നിന്ന് വേസ്റ്റ് എടുക്കാൻ വരുന്ന ആളുകൾ ഓരോ വീടുകളിൽ നിന്നും എടുക്കുന്ന വേസ്റ്റ് എടുത്ത് കൊണ്ടുപോയി പലയിടത്തും ഉപേക്ഷിച്ചാലും ഇത്തരത്തിൽ നോട്ടിസ് വരാം എന്നതിനും ഒരു തെളിവാണിത്. അവരുടെ കൈയ്യിൽ നിന്ന് വകുന്ന വീഴ്ച്ചക്കും നമ്മൾ ഉത്തരവാദികളാകണോ ? ഇത് ഓരോരുത്തർക്കും ഒരു പാഠമാണ്. ഇത്തരത്തിൽ നാളെ ഒരവസരത്തിൽ അവരു തള്ളുന്ന മാലിന്യത്തിനും അവസാനം നമ്മൾ ഫൈൻ കൊടുക്കണ്ടതായി വരാം..
അതേസമയം പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കുറിച്ച് വിവരം നല്‍കിയാല്‍ പാരിതോഷികം നൽകുമെന്ന ഉത്തരവ് ഉള്ളതിനാൽ അത് കിട്ടുന്നതിന് വേണ്ടി ആരെങ്കിലും ചെയ്ത പരിപാടിയാണോ ഇതെന്നും സംശയമുണ്ട്. പരമാവധി 2500 രൂപ വരെയാണ് പാരിതോഷികമായി ലഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. മാലിന്യം തള്ളുന്ന ചിത്രങ്ങളും വീഡിയോകളും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് വീഡിയോ വഴി അയച്ച് നല്‍കുന്നവർക്കാണ് പാരിതോഷികം ലഭിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം