ചാവക്കാട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടപ്പുറം അഞ്ചങ്ങാടി തെക്കരകത്ത് റോഡിൽ അമ്പലത്തു വീട്ടിൽ മുസ്തഫയുടെ മകൻ അജ്മലാണ് (22) തൃശൂർ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
പനി ബാധിച്ച യുവാവ് മൂന്ന് ദിവസം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന്, ബുധനാഴ്ചയാണ് തൃശൂരിലേക്ക് മാറ്റിയത്. എന്നാൽ, വ്യാഴാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മാതാവ്: മുംതാസ്. സഹോദരങ്ങൾ: അഫ്സൽ, അഷ്കർ. ഖബറടക്കം വൈകിട്ട് നാലിന് നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















