ആംസ്റ്റർഡാം: ജർമനിയിൽ നിന്നു ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കപ്പലിലെ ജീവനക്കാരിൽ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. കപ്പലിൽ 3,000 കാറുകളുണ്ടായിരുന്നു. ഫ്രീമാന്റിൽ ഹൈവേ എന്ന കപ്പലിനാണ് തീപിടിച്ചത്.
അപകടത്തിൽ നിന്നു ചില ജീവനക്കാർ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരിൽ മലയാളിയുമുണ്ട്. കാസർക്കോട് പാലക്കുന്ന് ആറാട്ടുകടവ് സ്വദേശി ബിനീഷാണ് രക്ഷപ്പെട്ടത്. കപ്പലിൽ 25 ജീവനക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Also read : വടക്കൻ കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
വടക്കൻ ഡച്ച് ദ്വീപ് ആംലാൻഡിനു സമീപത്താണ് അപകടം. തീപടർന്നു പിടിക്കാൻ തുടങ്ങിയതോടെ മിക്കവരും കടലിലേക്ക് ചാടി രക്ഷപ്പെട്ടു. നെതർലൻഡ്സ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിലുള്ള സംഘം തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ വെള്ളം കൂടുതൽ ഒഴിക്കുന്നത് കപ്പൽ മുങ്ങാനിടയാക്കുമോ എന്ന ആശങ്കയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം